അടിവാരം: ചുരം ബൈപ്പാസ് റോഡിൽ മുപ്പതേക്രയിൽ നിയന്ത്രണം വിട്ട് പിക്കപ്പ് വാൻ താഴ്ചയിലേക്ക് മറിഞ്ഞു. അപകടത്തിൽ രണ്ടുപേർക്ക് പരിക്ക്. കർണാടകയിൽ നിന്നും ഉള്ളി കയറ്റി വരികയായിരുന്ന പിക്കപ്പാണ് മറിഞ്ഞത്. മുപ്പതേക്ര പള്ളിയ്ക്ക് സമീപം ഇന്ന് രാത്രിയോടെയാണ് അപകടം.
പിക്കപ്പ് ഡ്രൈവർ വളളിയാട് സ്വദേശി ഷാഫി, വാഹനത്തിൽ കൂടെയുള്ള ബന്ധു ഈങ്ങാപ്പുഴ സ്വദേശി നൗഷാദ് എന്നിവർക്കാണ് പരിക്കേറ്റത്. ഇരുവരെയും താമരശ്ശേരി താലൂക്കാശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയ ശേഷം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.