Trending

യുവതിയും യുവാവും ഒരേ മരക്കൊമ്പിൽ തൂങ്ങിമരിച്ച നിലയിൽ; ദുരൂഹത, അന്വേഷണം ആരംഭിച്ച് പോലീസ്.


തൊട്ടിൽപ്പാലം: ദുരൂഹ സംഭവത്തിൽ യുവതിയെയും യുവാവിനെയും ആളൊഴിഞ്ഞ പറമ്പിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. തൊട്ടിൽപ്പാലം മാമ്പിലാട് പ്രദേശത്താണ് നാടിനെ നടുക്കിയ സംഭവം. പാലേരി കുനിയോട് സ്വദേശിനിയായ തട്ടാൻകണ്ടി ശരണ്യയും (30), കുറ്റ്യാടി കള്ളാട് സ്വദേശിയായ പഞ്ചാര പറമ്പത്ത് അജേഷും (35) ആണ് മരിച്ചത്. മാമ്പിലാട് കുന്നിന് മുകളിലായി അമ്മച്ചൂർ രാഘവൻ എന്നയാളുടെ പറമ്പിലെ കശുമാവ് മരത്തിന്റെ ഒരേ കൊമ്പിൽ ഇരുവരെയും തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്.

രണ്ട് മക്കളുടെ അമ്മയായ ശരണ്യയെ ഇന്ന് രാവിലെ മുതൽ കാണാതായിരുന്നുവെന്നും, ഇതുസംബന്ധിച്ച് പേരാമ്പ്ര പോലീസ് അന്വേഷണം ആരംഭിച്ചിരുന്നുവെന്നുമാണ് വിവരം. അതേസമയം അജേഷ് അവിവാഹിതനാണ്. സംഭവത്തിന്റെ പശ്ചാത്തലവും കാരണം കണ്ടെത്തുന്നതിനായി തൊട്ടിൽപ്പാലം പോലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്. ദുരൂഹത നിറഞ്ഞ ഈ സംഭവം പ്രദേശത്ത് വലിയ ഞെട്ടലുണ്ടാക്കിയിരിക്കുകയാണ്. മരണത്തിനു പിന്നിലെ യഥാർത്ഥ കാരണം കണ്ടെത്താൻ പോലീസ് അന്വേഷണം നിർണായകമാകും എന്നാണ് വിലയിരുത്തൽ.

Post a Comment

Previous Post Next Post