വാഷിങ്ടൺ: ഇറാനെതിരെ കടുത്ത ഭീഷണിയുമായി യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഒരു നാഗരികത അപ്പാടെ ഇന്ന് രാത്രി മരിക്കുമെന്നും ഒരിക്കലും ഇനിയത് തിരികെ കൊണ്ടുവരാനാകില്ലെന്നുമാണ് ‘ട്രൂത്ത് സോഷ്യൽ’ എന്ന സ്വന്തം സോഷ്യൽ മീഡിയയിലൂടെ ട്രംപിന്റെ ഭീഷണി. അത് സംഭവിക്കാൻ താൻ ആഗ്രഹിക്കുന്നില്ലെന്നും പക്ഷേ മിക്കവാറും അത് സംഭവിച്ചേക്കാമെന്നും അദ്ദേഹം പറഞ്ഞു. ‘ലോകത്തിന്റെ ദീർഘവും സങ്കീർണ്ണവുമായ ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട നിമിഷങ്ങളിലൊന്ന് ഇന്ന് രാത്രി നമ്മൾ കാണും. 47 വർഷത്തെ പിടിച്ചുപറിയും അഴിമതിയും മരണങ്ങളും ഒടുവിൽ അവസാനിക്കും. ഇറാനിലെ മഹത്തായ ജനങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ’ -പോസ്റ്റിൽ പറയുന്നു.
‘ഒരു നാഗരികത അപ്പാടെ ഇന്ന് രാത്രി മരിക്കും. അത് ഒരിക്കലും ഇനി തിരികെ കൊണ്ടുവരാനാകില്ല. അത് സംഭവിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല, പക്ഷേ മിക്കവാറും അത് സംഭവിച്ചേക്കാം. എങ്കിലും, വ്യത്യസ്തരും ബുദ്ധിമാന്മാരും തീവ്രചിന്താഗതി കുറഞ്ഞവരുമായ ആളുകൾ നയിക്കുന്ന, ഭരണമാറ്റം ഇപ്പോൾ നിലവിലുള്ളതിനാൽ, വിപ്ലവകരമായ അത്ഭുതകരമായ എന്തെങ്കിലും സംഭവിച്ചേക്കാം, ആർക്കറിയാം? ലോകത്തിന്റെ ദീർഘവും സങ്കീർണ്ണവുമായ ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട നിമിഷങ്ങളിലൊന്ന് ഇന്ന് രാത്രി നമ്മൾ കാണും. 47 വർഷത്തെ പിടിച്ചുപറിയും അഴിമതിയും മരണങ്ങളും ഒടുവിൽ അവസാനിക്കും. ഇറാനിലെ മഹത്തായ ജനങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ!’ -ട്രംപ് പറയുന്നു.