Trending

പാലക്കാട്ട് ഉത്സവത്തിന് എത്തിച്ച ആന ഇടഞ്ഞു; പാപ്പാനെ കിണറ്റിൽ എറിഞ്ഞ് കൊന്നു.


പാലക്കാട്: പാലക്കാട് തടുക്കശ്ശേരി നാഗം കുളങ്ങര ഉത്സവത്തിന് എത്തിച്ച ആന ഇടഞ്ഞു. വിരണ്ട ആന പാപ്പാനെ കിണറ്റിൽ എറിഞ്ഞു കൊലപ്പെടുത്തി. കൊല്ലങ്കോട് ആനമാരി രാമൻ (25) ആണ് മരിച്ചത്. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

കുളിപ്പിക്കുന്നതിനിടെയാണ് സംഭവം. വിരണ്ടോടിയ ആന ഒരു മണിക്കൂറിലേറെ നാട്ടിൽ പരിഭ്രാന്തി പരത്തി. പിന്നീട് ആനയെ തളച്ചു. ബ്രാഹ്മണി ഗോവിന്ദൻകുട്ടി (പാലോട് ഗോവിന്ദൻകുട്ടി) എന്ന ആനയാണ് വിരണ്ടത്. സമീപത്തെ വീടുകൾക്കും കേടുപാടുകൾ ഉണ്ടാക്കി.

Post a Comment

Previous Post Next Post