ഓമശ്ശേരി: ഓമശ്ശേരി ആക്രിക്കടയിൽ തീപിടിത്തം. ഓമശ്ശേരി- താമരശ്ശേരി റോഡിൽ സ്ഥിതി ചെയ്യുന്ന ആക്രി കടയ്ക്കാണ് തീപിടിച്ചത്. ഇവിടെ കൂട്ടിയിട്ട സാധനങ്ങൾക്ക് തീപിടിക്കുകയായിരുന്നു. ഗഫൂർ അപ്പക്കാട്ടിൽ എന്നയാളുടെ കടയ്ക്കാണ് തീപിടിച്ചത്.
ഇന്നലെ വൈകീട്ട് നാലു മണിയോടെയാണ് സംഭവം. സമീപത്തെ രണ്ടു തെങ്ങും മരങ്ങളും കത്തിക്കരിഞ്ഞു. മുക്കം, നരിക്കുനി, മാവൂർ എന്നിവിടങ്ങളിൽ നിന്നുമെത്തിയ അഗ്‌നിരക്ഷാ സേനയും നാട്ടുകാരും ചേർന്ന് തീയണച്ചു. 25,000 രൂപയുടെ നഷ്ടം കണക്കാക്കുന്നു.