താമരശ്ശേരി: പുതുപ്പാടിയിൽ നിന്നും കാണാതായ യുവാവിനെ കണ്ടെത്തി. കൊട്ടാരക്കോത്ത് കാവുംപുറം കവുങ്ങിൻ തൊടിയിൽ കെ.ടി സുലൈമാൻ്റെ മകൻ നിഷാൽ സൽമാൻ (22) നെ യാണ് കണ്ടെത്തിയത്. കോഴിക്കോട് കെഎസ്ആർടിസി സ്റ്റാൻ്റിൽ നിന്നുമാണ് കണ്ടെത്തിയത്. ഇന്നു രാവിലെ പത്തരയോടെയായിരുന്നു യുവാവിനെ കാണാതായത്.
ക്യാൻസർ രോഗബാധിതനായി ആറുമാസമായി ചികിത്സയിലായിരുന്നു നിഷാൽ. കാല് മുറിച്ചു മാറ്റണമെന്ന് ഡോക്ടർമാർ നിർദ്ദേശിച്ചിരുന്നു. കാലിന് ബാധിച്ച കാൻസർ ലംഗ്സിലേക്ക് ബാധിക്കുന്ന നിലയിലായിരുന്നു. ഈ സാഹചര്യത്തിലാണ് ഇടത് കാല് മുറിച്ചുമാറ്റണമെന്ന് ഡോക്ടർമാർ നിർദ്ദേശിച്ചത്. ഈ വിവരമറിഞ്ഞ ശേഷം നിഷാൽ കടുത്ത മനോവിഷമത്തിലായിരുന്നു.