കൊച്ചി: കൊച്ചി കുസാറ്റ് എന്‍ജിനീയറിംഗ് വിദ്യാര്‍ത്ഥിനിയെ സ്വകാര്യ ഹോസ്റ്റലിൽ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. ബി.ടെക് മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥിനി ദര്‍ശനയാണ് മരിച്ചത്. എറണാകുളം പുതുവൈപ്പ് സ്വദേശിനിയാണ്. സംഭവത്തില്‍ വൈസ് ചാന്‍സലര്‍ കോളേജ് അധികൃതകരോട് റിപ്പോര്‍ട്ട് തേടി.
കൂടെ താമസിക്കുന്നവര്‍ പുറത്തുപോയപ്പോഴായിരുന്നു സംഭവം. അവര്‍ തിരിച്ച് മുറിയിലെത്തിയപ്പോഴാണ് സഹപാഠിയെ തൂങ്ങിയ നിലയില്‍ കണ്ടത്. മരണ കാരണത്തെ കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു. മൃതദേഹം കളമശ്ശേരി മെഡിക്കൽ കോളേജിലേക്ക് മാറ്റി.