Trending

പോക്കറ്റിലിരുന്ന മൊബൈൽ ഫോൺ പൊട്ടിത്തെറിച്ച് സ്കൂട്ടർ യാത്രികന് പരിക്ക്.


മലപ്പുറം: സ്കൂട്ടറിൽ യാത്ര ചെയ്യുന്നതിനിടെ പോക്കറ്റിലിരുന്ന മൊബൈൽ ഫോൺ പൊട്ടിത്തെറിച്ചു. പെരിന്തൽമണ്ണ അങ്ങാടിപ്പുറത്താണ് സംഭവം. വൈലോങ്ങര സ്വദേശി സി.നെബു ആന്റണിക്ക് കൈയ്ക്കും തുടയ്ക്കും പൊള്ളലേറ്റു. പാന്റിൻ്റെ കീശയിൽ സൂക്ഷിച്ചിരുന്ന ഫോണിൽ നിന്ന് അപ്രതീക്ഷിതമായി വലിയതോതിലുള്ള ചൂട് അനുഭവപ്പെട്ട ഉടനെ പൊട്ടിത്തെറിക്കുകയായിരുന്നു. 

കഴിഞ്ഞ ദിവസമാണ് സംഭവം. ഭാര്യയോടൊപ്പം സ്‌കൂട്ടറിൽ സഞ്ചരിക്കുന്നതിനിടെയാണ് സംഭവമുണ്ടായത്. ഇടതു കൈയ്ക്കും തുടയ്ക്കും പൊള്ളലേറ്റ നെബു ആന്റണിയെ അടുത്തുള്ള സ്വകാര്യ ക്ലിനിക്കിൽ പ്രവേശിപ്പിച്ച് ചികിത്സ നൽകി. ഫോൺ പൊട്ടിത്തെറിക്കാനുണ്ടായ സാഹചര്യം വ്യക്തമല്ല.

Post a Comment

Previous Post Next Post