കുറ്റ്യാടി: നിർമ്മാണത്തിലിരിക്കുന്ന വീടിന്റെ മുകളിൽ നിന്നും താഴെ വീണ് തൊഴിലാളി മരിച്ചു. കായക്കൊടി കോവക്കുന്ന് സ്വദേശി ചെറിയ കടുക്കാന്ത്ര സി.കെ ഷാജി (46) ആണ് മരിച്ചത്. ഇന്ന് രാവിലെ മുട്ടനടയിലെ യു.വി ഹമീദിന്റെ വീടിന്റെ ഒന്നാം നിലയിൽ നിർമ്മാണ പ്രവൃത്തികളിൽ ഏർപ്പെട്ടിരിക്കുമ്പോഴാണ് അപകടം. അബദ്ധത്തിൽ കാൽവഴുതി താഴേക്ക് വീഴുകയായിരുന്നുവെന്നാണ് വിവരം.
ഉടൻ തന്നെ നാട്ടുകാരും സഹപ്രവർത്തകരും ചേർന്ന് കുറ്റ്യാടി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പരേതനായ കണ്ണന്റെ മകനാണ്. അമ്മ: ശാരദ. കായക്കൊടിയിലെ മാവേലി സ്റ്റോർ ജീവനക്കാരിയാണ്. ഭാര്യ: ദിവ്യ. മക്കൾ: ശിവനന്ദ, ധ്യാൻ കൃഷ്ണ (രണ്ടുപേരും വിദ്യാർത്ഥികളാണ്).