Trending

കൊടുവള്ളിയിൽ ലോറികൾ കൂട്ടിയിടിച്ച് അപകടം: രണ്ടുപേർക്ക് പരിക്ക്.


കൊടുവള്ളി: കൊടുവള്ളി വെണ്ണക്കാട് ദേശീയപാതയിൽ രണ്ട് ലോറികൾ കൂട്ടിയിടിച്ച് രണ്ടു പേർക്ക് പരിക്ക്. ലോറി ഡ്രൈവർക്കും ക്ലീനർക്കുമാണ് പരിക്കേറ്റത്. അപകടത്തിൽ കർണാടക രജിസ്ട്രേഷനുള്ള ചരക്ക് ലോറി റോഡിന് അരികിലേക്ക് മറിഞ്ഞു. ചെരിപ്പ് വേസ്റ്റ് കയറ്റി പോവുകയായിരുന്ന ലോറിയാണ് മറിഞ്ഞത്. 

ഇന്നലെ രാത്രി 9.30 മണിയോടെ വെണ്ണക്കാട് പെട്രോൾ പമ്പിന് സമീപമായിരുന്നു അപകടം. കോഴിക്കോട് ഭാഗത്തുനിന്ന് മൈസൂരിലേക്ക് ചരക്കുമായി പോവുകയായിരുന്ന ലോറിയാണ് അപകടത്തിൽപ്പെട്ടത്. മറ്റൊരു ലോറിയുമായി കൂട്ടിയിടിച്ചതിനെ തുടർന്ന് ലോറി നിയന്ത്രണംവിട്ട് റോഡിന് അരികിലേക്ക് മറിയുകയായിരുന്നു. 

അപകടത്തിൽ പരിക്കേറ്റ രണ്ടു പേരെയും സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം. വിവരമറിയിച്ചതിനെ തുടർന്ന് നരിക്കുനിയിൽ നിന്നും എത്തിയ ഫയർഫോഴ്സ് യൂണിറ്റും നാട്ടുകാരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. അപകടത്തെ തുടർന്ന് ഏറെനേരം ദേശീയ പാതയിൽ ഗതാഗതം തടസപ്പെട്ടു.

Post a Comment

Previous Post Next Post