Trending

കണ്ണൂരിൽ കിണർ കുഴിക്കുന്നതിനിടെ സൂര്യാതപമേറ്റ് യുവാവ് മരിച്ചു.


കണ്ണൂർ: കണ്ണൂർ ചക്കരക്കലിൽ സൂര്യാഘാതമേറ്റ് യുവാവ് മരിച്ചു. പള്ളിപ്പൊയിൽ സ്വദേശി എം.വി സനൽ കുമാർ (37) ആണ് മരിച്ചത്. ഇന്നലെ ഉച്ചയോടെ കിണർ നിർമ്മാണ തൊഴിലാളിയായ സനൽകുമാർ ജോലിക്കിടെ കുഴഞ്ഞുവീഴുകയായിരുന്നു. സഹപ്രവർത്തകർ ഉടൻ കണ്ണൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും ഇന്ന് പുലര്‍ച്ചെ മൂന്നുമണിയോടെ മരണം സംഭവിക്കുകയായിരുന്നു. 

മരണകാരണം സൂര്യാതപമേറ്റതാണെന്ന് ഡോക്‌ടർമാർ സ്ഥിരീകരിച്ചു. മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. അസ്വാഭാവിക മരണത്തിന് ചക്കരക്കൽ പൊലീസ് കേസെടുത്തിട്ടുണ്ട്.

Post a Comment

Previous Post Next Post