Trending

ഉള്ളിയേരിയിൽ എംഡിഎംഎയുമായി യുവതിയും യുവാവും പിടിയിൽ.

ബാലുശ്ശേരി: ഉള്ളിയേരി മൊടക്കല്ലൂരിൽ ലഹരിമരുന്നുമായി യുവതിയും യുവാവും പിടിയിൽ. പേരാമ്പ്ര മരുതേരി സ്വദേശി കാരപ്പൊയിൽ ഫിറോസ് (29), പയ്യന്നൂർ പെരിങ്ങോം സ്വദേശിനി ഹരിവിലാസം വീട്ടിൽ ശീതൽ ശിവദാസ് (21) എന്നിവരെയാണ് ബാലുശ്ശേരി എക്സൈസ് പിടികൂടിയത്. മൊടക്കല്ലൂർ മലബാർ മെഡിക്കൽ കോളേജിന് സമീപത്തെ അപ്പാർട്ട്മെൻ്റിൽ നിന്നാണ് ഇരുവരും പിടിയിലായത്. 11.83 ഗ്രാം എംഡിഎംഎയും 5.44 ഗ്രാം കഞ്ചാവും പ്രതികളിൽ നിന്നും എക്സൈസ് കണ്ടെടുത്തു.

ബാലുശ്ശേരി റേഞ്ച് എക്‌സൈസ് ഇൻസ്പെക്ടർ ധ്രുപദ്. എസിൻ്റെ നേതൃത്വത്തിലുള്ള അസി. എക്‌സൈസ് ഇൻസ്പെക്ടർമാരായ സുനിൽ.എം, പ്രകാശൻ എ. കെ, പ്രിവൻ്റീവ് ഓഫീസർ ഷാജി. ഇ.എം, സിഇഒമാരായ റബിൻ ഇ.ജി, ലിനീഷ്.കെ, ഡബ്ല്യ സിഇഒ സതി എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്. 14 ദിവസത്തേക്ക് റിമാൻഡ് ചെയ്ത പ്രതികളെ സബ് ജയിലുകളിലേക്ക് മാറ്റി.

Post a Comment

Previous Post Next Post