Trending

കൂടത്തായി പിക്കപ്പ് വാൻ മറിഞ്ഞ് അപകടം; 6 പേർക്ക് പരിക്ക്.


താമരശ്ശേരി: താമരശ്ശേരി കൂടത്തായിൽ നിയന്ത്രണം വിട്ട പിക്കപ്പ് വാൻ റോഡിൽ മറിഞ്ഞ് 6 പേർക്ക് പരിക്ക്. വാഹനത്തിൻ്റെ കാബിനകത്തും, പുറത്തുമായി ഉണ്ടായിരുന്ന അന്യസംസ്ഥാന തൊഴിലാളികൾക്കാണ് പരിക്കേറ്റത്. കൂടത്തായ് പാലത്തിന് സമീപം ഇന്ന് ഉച്ചയ്ക്ക് 1.45 ഓടെയാണ് അപകടം.

ഉത്തരപ്രദേശ് സ്വദേശികളായ ഗോപാൽ, മുന്നി, അജയ്, ധർമേന്ദർ, ഷംസുദ്ദീൻ, അമർ പ്രസാദ് എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. താമരശ്ശേരി ട്രാഫിക്' പോലീസ് സ്ഥലത്തെത്തി ഗതാഗതം തിയന്ത്രിച്ചു വരുന്നു.

Post a Comment

Previous Post Next Post