കോഴിക്കോട്: നഗരമധ്യത്തിൽ സ്വകാര്യ ബസ്സും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം. സ്കൂട്ടർ യാത്രക്കാരന് ഗുരുതര പരിക്ക്. കോഴിക്കോട് - തിരുവമ്പാടി റൂട്ടിലോടുന്ന 'വി ഫോർ' (KL 40 Q 5131) എന്ന സ്വകാര്യ ബസ്സും KL 11 AJ 800 എന്ന നമ്പറിലുള്ള സ്കൂട്ടറുമാണ് അപകടത്തിൽപ്പെട്ടത്. ഇന്ന് രാവിലയോടെ കല്ലായി റോഡിൽ കോട്ടപ്പറമ്പ് ആശുപത്രിക്ക് മുൻവശത്തായിരുന്നു അപകടം.
സ്കൂട്ടർ യാത്രക്കാരന്റെ കാലിലൂടെ ബസ്സിന്റെ ചക്രം കയറിയിറങ്ങിയതായാണ് ദൃക്സാക്ഷികൾ നൽകുന്ന വിവരം. ഇയാളുടെ പരിക്ക് അതീവ ഗുരുതരമാണ്. അപകടം നടന്ന ഉടനെ തന്നെ കോഴിക്കോട് സിറ്റി ട്രാഫിക്കിന്റെ ആംബുലൻസിൽ പരിക്കേറ്റയാളെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. അപകടത്തെ തുടർന്ന് പ്രദേശത്ത് നേരിയ ഗതാഗത തടസ്സം അനുഭവപ്പെട്ടു.