കണ്ണൂർ: മുതിർന്ന സിപിഎം നേതാവ് എം.വി ജയരാജന് വാഹനാപകടത്തിൽ പരിക്ക്. ഇതേത്തുടർന്ന് അദ്ദേഹത്തെ പരിയാരം മെഡിക്കൽ കോളെജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് ഉച്ചയ്ക്ക് ശേഷം കാസർകോട്ടേക്ക് പോകുന്നതിനിടെ ഏഴിലോട് വച്ചായിരുന്നു അപകടം.
ജയരാജൻ സഞ്ചരിച്ച വാഹനം മറ്റൊരു വാഹനവുമായി കൂട്ടിയിടിക്കുകയായിരുന്നു. താടിയെല്ലിനാണ് പരിക്കേറ്റിരിക്കുന്നത്. പയ്യന്നൂർ കോ-ഓപറേറ്റീവ് ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയ ശേഷം ജയരാജനെ പരിയാരം മെഡിക്കൽ കോളേജ് ആസ്പത്രിയിലേക്ക് മാറ്റി. പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം.