അത്തോളി: തലക്കുളത്തൂരിൽ വീടിൻ്റെ ടെറസിന് മുകളിൽ നിന്ന് വീണ് മധ്യവയസ്കൻ മരിച്ചു. തലക്കുളത്തൂർ പറമ്പത്ത് അബ്ദുൾ സമദ് (56) ആണ് മരിച്ചത്. കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു അപകടം. വീടിന്റെ മുകൾ ഭാഗത്ത് നിൽക്കുന്നതിനിടെ അബദ്ധത്തിൽ താഴേക്ക് വീഴുകയായിരുന്നുവെന്നാണ് വിവരം. കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്.