അടിവാരം: അടിവാരം എലിക്കാട് യുവാവിന് വെട്ടേറ്റു. പാറക്കടവ് ഫസൽ മുഹമ്മദ് (23) നാണ് വയറിനോടും, പുറത്തോടും ചേർന്ന ഭാഗത്ത് വേട്ടറ്റത്. മാരകമായി മുറിവേറ്റ ഫസൽ മുഹമ്മദിനെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച് ശസ്ത്രക്രിയക്ക് വിധേയനാക്കി. ഇന്ന് പുലർച്ചെ ഒരു മണിയോടെയാണ് സംഭവം.
അടിവാരം എലിക്കാട് പൂവിലേരി അബ്ദുൽ ഫാരിസാണ് വെട്ടിപരുക്കേൽപ്പിച്ചത്. മുൻവൈര്യാഗ്യമാണ് അക്രമത്തിന് കാരണമെന്ന് പറയുന്നു. ഇയാൾ ക്രിമിനൽ കേസുകളിൽ പ്രതിയാണ്. താമരശ്ശേരി പോലീസ് മെഡിക്കൽ കോളേജിലെത്തി യുവാവിൻ്റെ മൊഴി രേഖപ്പെടുത്തിയ ശേഷം കേസ് റജിസ്റ്റർ ചെയ്തു.