Trending

കൊയിലാണ്ടി കുറുവങ്ങാട് സ്വകാര്യ ബസ്സിടിച്ച് മദ്ധ്യവയസ്കന് ദാരുണാന്ത്യം.

കൊയിലാണ്ടി: കൊയിലാണ്ടി കുറുവങ്ങാട് മാവിന്‍ ചുടവ് റോഡ് മുറിച്ചു കടക്കുന്നതിനിടെ സ്വകാര്യ ബസ്സിടിച്ച് മദ്ധ്യവയസ്കൻ മരിച്ചു. കുറുവങ്ങാട് കുപ്പാംപുറത്ത് ഗഫൂര്‍ (56) ആണ് മരിച്ചത്. 

ഇന്ന് രാത്രി എട്ടരയോടെയായിരുന്നു അപകടം. താമരശ്ശേരിയില്‍ നിന്നും കൊയിലാണ്ടിയിലേക്ക് വരികയായിരുന്ന ആകാശ് ബസ്സാണ് ഇടിച്ചത്. പരേതരായ മൂസയുടെയും കദീശയുടെയും മകനാണ്. സഹോദരങ്ങള്‍: സക്കീന, ഫാത്തിമ

Post a Comment

Previous Post Next Post