ന്യൂഡല്‍ഹി: പശ്ചിമേഷ്യയിലെ സംഘർഷത്തിൻ്റെ പശ്ചാത്തലത്തിൽ രാജ്യത്തെ പാചകവാതക സിലിണ്ടറുകളുടെ വില വര്‍ദ്ധിപ്പിച്ചു. 14.2 കി.ഗ്രാം ഗാര്‍ഹിക പാചകവാതക സിലിണ്ടറുകൾക്ക് 60 രൂപ വർദ്ധിപ്പിച്ചു. വാണിജ്യ ആവശ്യത്തിനുള്ള പാചകവാതക സിലിണ്ടറിന്റെ വില 115 രൂപയാണ് വർദ്ധിച്ചത്.
വില വർദ്ധന ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വരും. ഈ മാസം ഒന്നിന് എല്‍പിജി സിലിണ്ടിറിന്റെ വിലയില്‍ 28 രൂപ മുതല്‍ 31 രൂപ വരെ വില വര്‍ദ്ധിപ്പിച്ചിരുന്നു. ഫെബ്രുവരി ഒന്നിന് 19 കിലോഗ്രാം സിലിണ്ടറിന് 49 രൂപയും കൂട്ടിയിരുന്നു. ജനുവരി ഒന്നിന് 111 രൂപ വര്‍ദ്ധിപ്പിച്ചതിന് പിന്നാലെയായിരുന്നു അത്.
വില വർദ്ധിച്ചതോടെ ഡൽഹിയിൽ 14.2 കി.ഗ്രാം ഗാർഹിക പാചകവാതക സിലിണ്ടറിന്റെ വില 853 രൂപയിൽ നിന്ന് 913 രൂപയായി ഉയർന്നു. 19 കി.ഗ്രാം വാണിജ്യ സിലിണ്ടറിന്‍റെ വില 1768.50 രൂപയിൽ നിന്ന് 1883 രൂപയായി ഉയർന്നു. കേരളത്തിൽ ഗാർഹിക സിലിണ്ടറിന് 922 രൂപയോളം വരും.