Trending

തിരിച്ചു കയറി സ്വർണം; ഇന്ന് പവന് 1840 രൂപയുടെ വർദ്ധനവ്.


കോഴിക്കോട്: സംസ്ഥാനത്ത് ഇടിവ് തുടരുന്നിടെ സ്വര്‍ണവിലയില്‍ ഇന്ന് കുതിപ്പ്. ഒരു പവന്‍ സ്വര്‍ണത്തിന് ഇന്ന് 1840 രൂപയാണ് കൂടിയിരിക്കുന്നത്. ഗ്രാമിന് 230 രൂപയും വര്‍ധിച്ചു. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 1,20,000 രൂപയായി. ഗ്രാമിന് 15,000 രൂപ എന്ന നിരക്കിലാണ് ഇന്നത്തെ സ്വര്‍ണവ്യാപാരം പുരോഗമിക്കുന്നത്. വെള്ളി വിലയിൽ മാറ്റമില്ലാതെ തുടരുന്നു. ഗ്രാമിന് 285 രൂപയും പത്ത് ഗ്രാമിന് 2,850 രൂപയുമാണ് ഇന്നത്തെ നിരക്ക്.

ഇറാന്‍-ഇസ്രയേല്‍- യുഎസ് യുദ്ധ പശ്ചാത്തലത്തില്‍ അന്താരാഷ്ട്ര തലത്തില്‍ കഴിഞ്ഞ ദിവസങ്ങളില്‍ സ്വര്‍ണവില ഉയര്‍ന്നതിന്റെ ഭാഗമായാണ് സംസ്ഥാനത്തും പ്രതിഫലനങ്ങള്‍ ദൃശ്യമകുന്നത്. രാജ്യാന്തര അസ്ഥിരതകളുടെ പശ്ചാത്തലത്തില്‍ നിക്ഷേപകര്‍ സ്വര്‍ണത്തെ ഒരു സുരക്ഷിത നിക്ഷേപമായി പരിഗണിച്ചതിന്റെ ഭാഗമായി കൂടിയാണ് വില വര്‍ധനയുണ്ടാകുന്നത്. ഡോളറിനെതിരെ ഇന്ത്യന്‍ രൂപ ദുര്‍ബലമാകുന്നത് സ്വര്‍ണം ഇറക്കുമതിയുടെ ചെലവ് വര്‍ദ്ധിപ്പിക്കുന്നതും സ്വര്‍ണവിലയിലെ വര്‍ദ്ധനവിനെ സ്വാധീനിക്കുന്നുണ്ട്.

ലോകത്തെ ഏറ്റവും വലിയ സ്വര്‍ണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വര്‍ഷവും ടണ്‍ കണക്കിന് സ്വര്‍ണം രാജ്യത്ത് ഇറക്കുമതി ചെയ്യപ്പെടുന്നു. അന്താരാഷ്ട്ര വിപണിയിലുണ്ടാകുന്ന ചലനങ്ങള്‍ കേരളത്തിലും പ്രതിഫലിക്കും. എന്നിരുന്നാലും ആഗോള വിപണിയില്‍ വില കൂടിയാല്‍ കേരളത്തിലും കൂടണമെന്നില്ല.

Post a Comment

Previous Post Next Post