Trending

മാസപ്പിറവി കണ്ടു; കേരളത്തിൽ നാളെ ചെറിയ പെരുന്നാൾ.

കോഴിക്കോട്: ശവ്വാൽ മാസപ്പിറവി കണ്ടതായി വിശ്വാസയോഗ്യമായ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ നാളെ വെള്ളി ചെറിയ പെരുന്നാൾ ആയിരിക്കുമെന്ന് സമസ്ത പ്രസിഡണ്ട് ജിഫ്രി മുത്തുകോയ തങ്ങൾ, ജനറൽ സെക്രട്ടറി പ്രൊഫസർ ആലിക്കുട്ടി മുസ്‌ലിയാർ, പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ, കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാർ എന്നിവർ അറിയിച്ചു.

മലപ്പുറം ചെട്ടിപടിയിലാണ് മാസപ്പിറവി ദൃശ്യമായത്. ഇതോടെ മുപ്പത് നോമ്പും പൂർത്തിയാക്കാൻ കാത്തുനിൽക്കാതെ, ഇത്തവണ 29 നോമ്പ് പൂർത്തിയാക്കിയാണ് വിശ്വാസികൾ പെരുന്നാൾ ആഘോഷത്തിലേക്ക് കടക്കുന്നത്. മാസപ്പിറവി ദൃശ്യമായ വിവരം ഔദ്യോഗികമായി സ്ഥിരീകരിച്ചതോടെ പള്ളികളിലും ഈദ്ഗാഹുകളിലും ഒരുക്കങ്ങൾ തുടങ്ങി. പള്ളികളിലും ഈദ്ഗാഹുകളിലും നാളെ പ്രത്യേക പെരുന്നാൾ നമസ്‌കാരം നടക്കും. 

​ആഘോഷ നിറവിൽ വിശ്വാസികൾ ഒരു മാസം നീണ്ടുനിന്ന വ്രതാനുഷ്ഠാനത്തിലൂടെ ആർജ്ജിച്ചെടുത്ത ആത്മീയ ചൈതന്യവുമായാണ് വിശ്വാസികൾ ഈദുൽ ഫിത്വറിനെ വരവേൽക്കുന്നത്. ദാനധർമ്മങ്ങൾക്കും കുടുംബ ബന്ധങ്ങൾ പുതുക്കുന്നതിനും പ്രാധാന്യം നൽകുന്ന ഈ ദിനം സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും സന്ദേശമാണ് പകരുന്നത്.


Post a Comment

Previous Post Next Post