തിരൂർ: മലപ്പുറത്ത് ഒന്നാം ക്ലാസുകാരൻ കുഴഞ്ഞുവീണു മരിച്ചു. തിരൂർ നടുവിലങ്ങാടി സ്വദേശികളായ ഷഹദാദ് മുഹമ്മദ്- ജെഷ്മ റഹ്മാന്‍ ദമ്പതികളുടെ മകൻ അബാനാണ് (5) ആണ് മരിച്ചത്.
ഇന്ന് രാവിലെയായിരുന്നു സംഭവം. കുട്ടി കളിച്ചുകൊണ്ടിരിക്കെ കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ ആശുപ്രത്രിയിൽ എത്തിച്ചെങ്കിലും ഡോക്ടർമാർ മരണം സ്ഥിരീകരിക്കുകയായിരുന്നു.
തിരൂർ ഫാത്തിമ മാതാ സ്കൂൾ യുകെജി വിദ്യാർത്ഥിയാണ്. ആമിന, ബിലാൽ എന്നിവർ സഹോദരങ്ങളാണ്. മയ്യിത്ത് നിസ്കാരം ഇന്ന് വൈകീട്ട് മൂന്നു മണിക്ക് നടുവിലങ്ങാടി ജുമാ മസ്ജിദിൽ നടക്കും.