Trending

വിഷു ഇങ്ങ് അടുത്തെത്തി; പൂത്തുലഞ്ഞ് കൊന്നമരങ്ങൾ.


ഉള്ളിയേരി: ഉള്ളിയേരി പത്തൊൻപതാം മൈലിൽ കുറ്റ്യാടി ജലസേചന പദ്ധതിയുടെ കക്കോടി ബ്രാഞ്ച് കനാൽ കരയിൽ നിറയെ പൂത്തുനിൽക്കുന്ന കൊന്നമരം വഴിയാത്രക്കാർക്കും മറ്റും ഒരു കൗതുക കാഴ്ചയാവുകയാണ്. എല്ലാ വർഷവും ഫെബ്രുവരി മാസം കനാൽ തുറക്കുന്നതോടെ ഈ കൊന്നമരം മഞ്ഞപ്പട്ട് അണിഞ്ഞ് വിഷുവിനെ വരവേൽക്കാൻ കാത്തു നില്ക്കും. മേട മാസത്തിലെ കൊടും ചൂടിൽ നിറയെ തളിർത്ത് പൂത്ത കൊന്നമരത്തിൽ പലതരം പക്ഷികൾ കൂട്ടത്തോടെ എത്തുന്ന മറ്റൊരു മനോഹര കാഴ്ചയും പറയാതെ വയ്യ.

വിഷുവിന് സമീപത്തെ വീടുകളിലേക്ക് ഈ കൊന്ന മരത്തിലെ പൂക്കളെല്ലാം ഇറുത്തെടുത്ത് സമീപ വാസികൾ കൊണ്ടുപോവുന്നത് പതിവാണ്. സംസ്ഥാന പാതയോരത്തുള്ള ഈ കൊന്ന മരത്തിനടുത്താണ് ബസ്സുകൾ നിർത്തുന്നതും യാത്രക്കാർ കയറിപ്പോവുന്നതും. 12 വർഷത്തോളമായി ഇതേ രീതിയിൽ നാട്ടുകാർ കാണുന്നു. ചില ക്ഷേത്ര ആഘോഷ വരവുകൾക്കും ഈ കൊന്ന മരത്തിൽ നിന്നും പൂക്കൾ കൊണ്ടുപോവാറുണ്ട്.

Post a Comment

Previous Post Next Post