Trending

നിയമസഭാ തെരഞ്ഞെടുപ്പ് 2026; മുസ്ലിംലീഗ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു.


കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള മുസ്ലിംലീ​ഗ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. 27 മണ്ഡലങ്ങളില്‍ 25 ഇടത്തെ സ്ഥാനാർത്ഥികളെയാണ് ലീഗ് സംസ്ഥാന പ്രസിഡന്‍റ് സാദിഖലി തങ്ങള്‍ പ്രഖ്യാപിച്ചത്. പുനലൂരും ചേലക്കരയിലും വൈകാതെ പ്രഖ്യാപനമുണ്ടാകും. ലീ​ഗിന്റെ അഖിലേന്ത്യ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടിയെ വേങ്ങരയിൽ നിന്നും മാറ്റി, പകരം മലപ്പുറത്ത് മത്സരിക്കും. ഇത്തവണത്തെ തെരഞ്ഞെടുപ്പിൽ രണ്ട് വനിതകളെ ലീ​​ഗ് മത്സര രം​ഗത്ത് ഇറക്കി. ഫാത്തിമ തഹ്ലിയ പേരാമ്പ്രയിലും, കൂത്തുപറമ്പിൽ ജയന്തി രാജനുമാണ് സ്ഥാനാര്‍ത്ഥികള്‍. മുതിർന്ന നേതാവായ എം.കെ മുനീറിന് ഇത്തവണ സീറ്റില്ല.

സ്ഥാനാർഥിപ്പട്ടിക
1.മഞ്ചേശ്വരം- എ.കെ.എം അഷ്‌റഫ്.
2.കാസർകോട്- കല്ലിട്ര മായിൻ ഹാജി.
3.അഴീക്കോട്- കരീം ചേലേരി.
4.കൂത്തുപറമ്പ്- ജയന്തി രാജൻ.
5.കുറ്റ്യാടി- പാറയ്ക്കൽ അബ്ദുള്ള.
6.പേരാമ്പ്ര- ഫാത്തിമ തഹ്‌ലിയ.
7.കോഴിക്കോട് സൗത്ത്- ഫൈസൽ ബാബു.
8.കുന്നമംഗലം- എം.എ റസാഖ് മാസ്റ്റർ.
9.കൊടുവള്ളി- പി.കെ ഫിറോസ്.
10.തിരുവമ്പാടി- സി.കെ കാസിം.
11.കൊണ്ടോട്ടി- ടി.പി അഷ്‌റഫലി.
12.ഏറനാട്- പി.കെ ബഷീർ.
13.മഞ്ചേരി- എം.റഹ്‌മത്തുള്ള.
14.പെരിന്തൽമണ്ണ- നജീബ് കാന്തപുരം.
15.മങ്കട- മഞ്ഞളാംകുഴി അലി.
16.മലപ്പുറം- പി.കെ കുഞ്ഞാലിക്കുട്ടി.
17.വേങ്ങര- കെ.എം. ഷാജി.
18.വള്ളിക്കുന്ന്- ടി.വി ഇബ്രാഹിം.
19.തിരൂരങ്ങാടി- പി.എം.എ സമീർ.
20.താനൂർ- പി.കെ.നവാസ്.
21.തിരൂർ- കുറുക്കോളി മൊയ്തൂൻ.
22.കൊട്ടയ്ക്കൽ- ആബിദ് ഹുസൈൻ തങ്ങൾ.
23.മണ്ണാർക്കാട്- എൻ. ഷംസുദീൻ.
24.ഗുരുവായൂർ- സി.എച്ച് റഷീദ്.
25.കളമശ്ശേരി- വി.ഇ അബ്ദുൾ ഗഫൂർ.

Post a Comment

Previous Post Next Post