Trending

ഈങ്ങാപ്പുഴ ഫർണിച്ചർ നിർമ്മാണ ശാലയിൽ തീപിടുത്തം; ഫർണിച്ചറും ഉരുപ്പടികളും കത്തിനശിച്ചു.


ഈങ്ങാപ്പുഴ: ഈങ്ങാപ്പുഴയിൽ ഫർണിച്ചർ നിർമ്മാണ ശാലയിൽ തീപിടിത്തം. ഇന്ന് പുലർച്ചെ നാലുമണിയോടെയാണ് സംഭവം. ഈങ്ങാപ്പുഴ -കോടഞ്ചേരി റോഡിൽ പ്രവർത്തിക്കുന്ന കുഞ്ഞുകുളം സ്വദേശി ഹൈദറിൻ്റെ ഉടമസ്ഥയിലുള്ള ഫർണിച്ചർ നിർമ്മാണശാലയിലാണ് തീ പിടിച്ചത്. 

ഫർണിച്ചറും, തടി ഉരുപ്പടികളും, മേൽക്കൂരയും കത്തിനശിച്ചു. ലക്ഷങ്ങളുടെ നഷ്ടം കണക്കാക്കുന്നു. മുക്കത്ത് നിന്നും രണ്ടു യൂനിറ്റ് ഫയർഫോഴ്സ് എത്തിയാണ് തീ അണച്ചത്. അതുവഴി പോയ യാത്രക്കാരാണ് തീ പടരുന്നത് കണ്ട് വിവരമറിയിച്ചത്.

Post a Comment

Previous Post Next Post