Trending

കോഴിക്കോട് നഗരം ചുറ്റാൻ സിറ്റി റൈഡർ; കെഎ​സ്ആ​ർടിസി ഡബ്ൾ ഡക്കർ ബസ് ഇ​ന്ന് എത്തും.


കോഴിക്കോട്: സന്ദർശകർക്ക് നഗരക്കാഴ്ചകൾ ആസ്വദിക്കാൻ കെഎസ്ആർടിസിയുടെ സിറ്റി റൈഡ് ഡബ്ൾ ഡക്കർ ബസ് ഇന്ന് കോഴിക്കോട്ടെത്തും. തിരുവനന്തപുരത്തും കൊച്ചിയിലും പോലെ നഗരത്തിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളെ ബന്ധിപ്പിച്ചാണ് ഓപ്പൺ ഡബിൾ ഡക്കർ ഇലക്ട്രിക് ബസ് സർവീസ് നടത്തുക.

കോഴിക്കോട്ടേക്കുള്ള ബസ് നെടുമങ്ങാട് നിന്ന് പുറപ്പെട്ടിട്ടുണ്ട്. കോഴിക്കോട് നഗരത്തിൽ ഒരാഴ്ചക്കകം സർവീസ് ആരംഭിക്കാനാവുമെന്ന് കെഎസ്ആർടിസി അധികൃതർ അറിയിച്ചു. ഉയരം കൂടിയ ബസ് ആയതിനാൽ ഇലക്ട്രിക് ലൈനുകളും കേബിളുകളും തടസ്സമാവാത്ത റുട്ടിലൂടെ വേണം സർവീസ് നടത്താൻ. റൂട്ട് പരിശോധന നടന്നുവരികയാണ്. ഇലക്ട്രിക് ബസ് ആയതിനാൽ റീചാർജിങ് സംവിധാനവും ഒരുക്കേണ്ടതുണ്ട്.

Post a Comment

Previous Post Next Post