തിരുവനന്തപുരം: മലയാളം ഭരണഭാഷാ ബില്ലിൽ ഗവർണർ രാജേന്ദ്ര ആർലേക്കർ ഒപ്പിട്ടു. 2025 ഒക്ടോബറിൽ നിയമസഭ പാസാക്കിയ ബില്ലാണിത്. സംസ്ഥാനത്തെ സർക്കാർ/എയ്ഡഡ് സ്കൂളുകളിൽ ഒന്നു മുതൽ 10 വരെയുള്ള ക്ലാസുകളിൽ മലയാളം നിർബന്ധമാക്കുക, കോടതിഭാഷ, സർക്കാർ ഉത്തരവുകൾ മലയാളത്തിലാക്കുക തുടങ്ങിയവ ലക്ഷ്യമിട്ടുള്ളതാണ് ബില്ല്. മലയാളം പഠനഭാഷയാക്കിയവർക്ക് പ്രൊഫഷണൽ കോഴ്‌സുകളിൽ സംവരണം നൽകുക, പി.എസ്.സി. പരീക്ഷകൾ മലയാളത്തിലാക്കുക തുടങ്ങിയവ ബില്ലിലെ പ്രധാന നിർദ്ദേശങ്ങളാണ്.
സംസ്ഥാനത്ത് ഇംഗ്ലീഷും മലയാളവും ഔദ്യോഗിക ഭാഷകളാണ്. ഇതിനു പകരമായി മലയാളം സമഗ്ര ഭാഷയാക്കുക എന്നതാണ് ബില്ലിന്റെ ലക്ഷ്യം. ഭാഷാ ന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾ ഹനിക്കുന്നതാണെന്ന് പറഞ്ഞ് കര്‍ണാടക മുഖ്യമന്ത്രിയടക്കം ബില്ലിനെതിരെ എതിര്‍പ്പ് ഉയര്‍ത്തുകയും ഒപ്പിടരുതെന്ന് ഗവര്‍ണറോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു. എന്നാല്‍ എതിര്‍പ്പുകള്‍ക്ക് അടിസ്ഥാനമില്ലെന്ന നിലപാടാണ് സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ചത്.