Trending

താമരശ്ശേരിയിൽ ഇരുപതുകാരിക്ക് പാമ്പു കടിയേറ്റു.

താമരശ്ശേരി: താമരശ്ശേരിയിൽ യുവതിക്ക് പാമ്പുകടിയേറ്റു. ചെമ്പ്ര പുലിയാറക്കുന്ന് ശില്പ (20) യ്ക്കാണ് പാമ്പുകടിയേറ്റത്. ഇന്ന് രാത്രി ഏഴരയോടെയായിരുന്നു സംഭവം. വീട്ടുമുറ്റത്ത് കൈ കഴുകാനായി ഇറങ്ങിയപ്പോൾ വാട്ടർ ടാങ്കിന് അടുത്ത് വെച്ചാണ് കടിയേറ്റത്. താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയ ശേഷം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലക്ക് മാറ്റിയ യുവതി നിരീക്ഷണത്തിലാണ്.

അതേ സമയം പറമ്പുകളിലും വീട്ടുമുറ്റത്തും ഇറങ്ങുന്നവർ അതീവ ജാഗ്രത പാലിക്കണമെന്ന് വനംവകുപ്പും ആരോഗ്യവകുപ്പും മുന്നറിയിപ്പ് നൽകി. കുറ്റിക്കാടുകളും മറ്റും വെട്ടിത്തെളിച്ച് വീട്ടുപരിസരം വൃത്തിയായി സൂക്ഷിക്കണമെന്നും അധികൃതർ നിർദ്ദേശിച്ചു.

Post a Comment

Previous Post Next Post