Trending

താമരശ്ശേരിയിൽ വാഹനാപകടത്തിൽ രണ്ടുപേർക്ക് പരിക്ക്.

താമരശ്ശേരി: താമരശ്ശേരി ചുങ്കത്ത് മുച്ചക്ര വാഹനമിടിച്ച് കാൽനടയാത്രക്കാരനായ ഹോട്ടൽ ജീവനക്കാരന് ഗുരുതരപരിക്ക്. പശ്ചിമ ബംഗാൾ സ്വദേശിയും ചുങ്കത്തെ കോപ്പർ കിച്ചൺ ഹോട്ടൽ ജീവനക്കാരനുമായ മൈലാകാമി (54) നാണ് പരിക്കേറ്റത്. ചുങ്കം കെഎസ്ഇബി ഓഫീസിന് സമീപം ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു അപകടം. 

വാഹനമോടിച്ച താമരശ്ശേരി പുല്ലാഞ്ഞിമേട് സ്വദേശി അബൂബക്കറിനും അപകടത്തിൽ പരിക്കേറ്റിട്ടുണ്ട്. ഇരുവരേയും താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗുരുതരമായി പരിക്കേറ്റ മൈലാകാമിനെ വിദഗ്ധ ചികിത്സക്കായി പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

Post a Comment

Previous Post Next Post