Trending

കുന്ദമംഗലത്ത് മർദ്ദനമേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു.


കുന്ദമംഗലം: കുന്ദമംഗലത്ത് മർദ്ദനത്തിന് ഇരയായ യുവാവ് മരണപ്പെട്ടു. കുന്ദമംഗലം കളരിക്കണ്ടി എറോചുടല വീട്ടിൽ ബാബു (46) ആണ് ചികിത്സയിലിക്കെ മരിച്ചത്. ശനിയാഴ്ച രാവിലെ ഉത്സവസ്ഥലത്ത് നിന്ന് വിളിച്ചുവരുത്തിയ ശേഷമാണ് യുവാവിനെ മർദ്ദിച്ചതെന്നാണ് വിവരം.

മർദ്ദനത്തിന് ശേഷം വീട്ടിലെത്തിയ യുവാവിൻ്റെ ആരോഗ്യ നില മോശമായതിനെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും ചികിത്സയ്ക്കിടെ മരണം സംഭവിക്കുകയായിരുന്നു. സംഭവത്തിൽ കുന്ദമംഗലം പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. യഥാർത്ഥ കാരണം എന്താണെന്നത് അന്വേഷിച്ചു വരികയാണെന്നും പോലീസ് അറിയിച്ചു.

Post a Comment

Previous Post Next Post