Trending

ഒരു രൂപയ്ക്ക് ഷൂ നൽകുമെന്ന് ഓഫർ; കോഴിക്കോട്ട് സംഘർഷം, കടയുടമകൾ കസ്റ്റഡിയിൽ.


കോഴിക്കോട്: ഒരു രൂപയ്ക്ക് ഷൂ നൽകുമെന്ന ഓഫറിനെ തുടർന്ന് കോഴിക്കോട് കടയുടെ മുന്നിൽ സംഘർഷം. വാഗ്ദാനമറിഞ്ഞ് ആളുകൾ പുലർച്ചെ മുതൽ കടയിലെത്തിയത് തിക്കും തിരക്കുമുണ്ടാക്കി. ഇതോടെ പോലീസ് ലാത്തി വീശുകയായിരുന്നു. സോഷ്യൽ മീഡിയ വഴിയായിരുന്നു ഷൂ കടയുടെ പരസ്യം നൽകിയത്. നിരവധി പേരാണ് ഓഫർ ലഭിക്കാനായി എത്തിയത്. മതിയായ സുരക്ഷാ ക്രമീകരണങ്ങളില്ലാതെ ഓഫറുകൾ നൽകി ജനങ്ങളെ അപകടത്തിലാക്കിയതിന് കടയുടമകളെ പോലീസ് കസ്റ്റഡിയിലെടുത്തു.

മിഠായി തെരുവിലെ ‘ട്രെൻഡ് ഫാക്ടറി’ എന്ന കടയുടമയാണ് ഓഫർ മുന്നോട്ട് വെച്ചത്. നേരത്തെ പ്രവർത്തിച്ചിരുന്ന ഈ കട ഇന്ന് തുറക്കുമ്പോൾ ഒരു രൂപയുമായി എത്തുന്നവർക്ക് ഒരു ജോഡി ഷൂ നൽകും എന്നായിരുന്നു ഓഫർ. ഇതോടെ പുലർച്ചെ മൂന്നുമണി മുതൽ ജെൻസി കുട്ടികൾ കടയ്ക്ക് മുന്നിൽ തമ്പടിച്ചു. രണ്ടു ദിവസം മുമ്പാണ് പരസ്യം കണ്ടതെന്നും പുലർച്ചെ വന്നപ്പോഴേക്കും ഷൂ ഓഫർ കഴിഞ്ഞതായും കുട്ടികൾ പറയുന്നു.

രാവിലെ 10 മണിയെന്ന് പറഞ്ഞ് പുലർച്ചെ കൊടുത്തത് ശരിയായില്ലെന്നും കുട്ടികൾ പറയുന്നു. ഒരു രൂപയുടെ നോട്ടുമായി എത്തുന്നവർക്കാണ് ഓഫർ ഉണ്ടായിരുന്നത്. കുട്ടികൾ പിരിഞ്ഞുപോവാത്തതിനാൽ പോലീസ് ലാത്തിവീശി. ഇന്ന് കട തുറക്കില്ലെന്നും ബോർഡും വെച്ചു. ഇതോടെ പോലീസിനെതിരെ കുട്ടികൾ മുദ്രാവാക്യം വിളിച്ചു. നിലവിൽ കുട്ടികളെ പിരിച്ചു വിടുകയാണ് പോലീസ്.

Post a Comment

Previous Post Next Post