ഉള്ളിയേരി: സംസ്ഥാന പാതയിൽ ഉള്ളിയേരി മുണ്ടോത്ത് കാർ ബൈക്കിലിടിച്ച് രണ്ടുപേർക്ക് പരിക്ക്. ശനിയാഴ്ച ഉച്ചകഴിഞ്ഞ് 2.45 ഓടെ മുണ്ടോത്ത് പള്ളിക്ക് സമീപമായിരുന്നു അപകടം. ബൈക്കു യാത്രക്കാരൻ കണയങ്കോട് പടിഞ്ഞാറെ താഴെക്കുനിയിൽ അർജ്ജുൻ (39), കാർ യാത്രക്കാരൻ പൂനത്ത് സ്വദേശി വിഷ്ണു (24) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ മൊടക്കല്ലൂരിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.