Trending

പൂക്കാട് ദേശീയപാതയിൽ ലോറി സ്കൂട്ടറിലിടിച്ച് അപകടം; സ്കൂട്ടർ യാത്രക്കാരന് ഗുരുതര പരിക്ക്.


കൊയിലാണ്ടി: കൊയിലാണ്ടിക്കടുത്ത് പൂക്കാട് ലോറിയും സ്‌കൂട്ടറും കൂട്ടിയിടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരന് ഗുരുതര പരിക്ക്. പൂക്കാട് സ്വദേശിയും കരിങ്കൽ കെട്ട് തൊഴിലാളിയുമായ സുനിലിനാണ് (50) പരിക്കേറ്റത്. കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന ലോറി, സര്‍വീസ് റോഡിലേക്ക് പ്രവേശിക്കുകയായിരുന്ന സ്‌കൂട്ടറില്‍ ഇടിച്ചാണ് അപകടം.

ഇന്ന് രാവിലെ ഏഴു മണിയോടെ ദേശീയപാതയില്‍ പൂക്കാട് ജംഗ്ഷന് സമീപമായിരുന്നു അപകടം. റോഡിലേക്ക് തെറിച്ചുവീണ് സുനിലിന് തലയ്ക്കും ദേഹത്തും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഉടന്‍ തന്നെ നാട്ടുകാരും പോലീസും ചേര്‍ന്ന് ഇയാളെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിലവില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ് സുനിൽ. അപകടത്തെ തുടര്‍ന്ന് ദേശീയപാതയില്‍ അല്‍പ്പസമയം ഗതാഗതം തടസ്സപ്പെട്ടു. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Post a Comment

Previous Post Next Post