Trending

നന്മണ്ട മണ്ണാത്തിക്കടവ് പാലത്തിന് കൈവരിയില്ലാത്തത് അപകടഭീഷണി ഉയർത്തുന്നു.


നന്മണ്ട: നന്മണ്ട മണ്ണാത്തിക്കടവ് പാലത്തിന് കൈവരിയില്ലാത്തത് യാത്രക്കാർക്ക് അപകടഭീഷണി ഉയർത്തുന്നു. കോഴിക്കോട്- ബാലുശ്ശേരി പാതയിലാണ് കൈവരിയില്ലാത്ത മണ്ണാത്തിക്കടവ് തോടിന് കുറുകെയുള്ള പാലം. മണ്ണാത്തിക്കടവ് പാലത്തിൽ ഇരുചക്രവാഹനങ്ങൾ നിയന്ത്രണംവിട്ട് അപകടത്തിൽപ്പെടുന്നത് പതിവായിരിക്കുകയാണെന്നാണ് നാട്ടുകാർ പറയുന്നത്.

മഴക്കാലമായാൽ നിറഞ്ഞൊഴുകുന്ന തോടായിട്ടുപോലും പൊതുമരാമത്ത് അധികൃതർ പാലത്തിന് കൈവരി നിർമ്മിക്കുന്ന കാര്യത്തിൽ ഉദാസീനത കാട്ടുന്നുവെന്നാണ് നാട്ടുകാരുടെ ആരോപണം. റോഡ് വികസനത്തിന്റെ ഭാഗമായി കാക്കൂരിലുള്ള പാലം പൊളിച്ചുമാറ്റി വീതികൂട്ടി നിർമ്മിച്ചു. ഇനി നന്മണ്ട പന്ത്രണ്ടിലെ കല്ലാരംകെട്ട് പാലവും മണ്ണാത്തിക്കടവ് പാലവുമാണ് ഇനി പൊളിച്ചുമാറ്റി പുതിയത് പണിയേണ്ടത്.

Post a Comment

Previous Post Next Post