Trending

കുന്ദമംഗലത്ത് നിരവധി മോഷണക്കേസിലെ പ്രതി പിടിയിൽ.


കുന്ദമംഗലം: കുന്ദമംഗലത്ത് മോട്ടോര്‍ സൈക്കിള്‍ മോഷണം നടത്തിയ കേസിലെ പ്രതി പിടിയിൽ. കുന്ദമംഗലം പിലാശ്ശേരി സ്വദേശി കയ്യുത്തി ആലുങ്ങൽ വീട്ടില്‍ അജയ് എന്ന ബണ്ടിചോര്‍ (23) നെ കുന്ദമംഗലം പോലീസും സിറ്റി ക്രൈം സ്ക്വാഡും ചേര്‍ന്ന് പിടികൂടി. ഈ മാസം 20ന് രാത്രി കുന്ദമംഗലം സ്വദേശിയുടെ ഹീറോ ഹോണ്ട മോട്ടോർ സൈക്കിൾ വീട്ടുമുറ്റത്ത് നിന്ന് പ്രതി മോഷണം നടത്തി കൊണ്ടുപോവുകയായിരുന്നു. 

തുടര്‍ന്ന് യുവാവിന്റെ പരാതിയില്‍ കുന്ദമംഗലം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തി വരവേ സംഭവ സ്ഥലത്തെയും സമീപ പ്രദേശങ്ങളിലെയും നിരവധി സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിന്റെ അടിസ്ഥാനത്തിൽ പ്രതിയെ പറ്റി മനസ്സിലാക്കുകയും കുമ്മൻകോട്ട് താഴത്തെ പ്രതിയുടെ ബന്ധുവീട്ടിൽ നിന്ന് കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. മോഷണ മുതലായ വാഹനവും പോലീസ് കണ്ടെടുത്തു. പ്രതിക്ക് കൊടുവള്ളി, കറുകച്ചാല്‍, കുന്ദമംഗലം, മെഡിക്കല്‍ കോളേജ്, ചേവായൂര്‍, ബാലുശ്ശേരി, കാക്കൂര്‍ പോലീസ് സ്റ്റേഷനുകളിലായി കഞ്ചാവ് വില്‍പ്പനക്കായി കൈവശം വെച്ചതിനും, പൊതുജന ശല്യത്തിനും, നിരവധി മോഷണ കേസുകളും നിലവിലുണ്ടെന്ന് പോലീസ് പറഞ്ഞു. 

കുന്ദമംഗലം പോലീസ് സ്റ്റേഷന്‍ സബ് ഇൻസ്പെക്ടര്‍മാരായ ബാലു കെ.അജിത്ത്, വേണുഗോപാല്‍, എസ്.സിപിഒ വിജേഷ്, സിപിഒ അരവിന്ദന്‍, ഹോം ഗാര്‍ഡ് രാജേഷ്, സിറ്റിക്രൈം സ്ക്വാഡ് അംഗങ്ങളായ അനീഷ് മൂസ്സന്‍വീട്, ഹാദില്‍ കുന്നുമ്മല്‍, ജിനേഷ് ചൂലൂര്‍, ഷാഫി പറമ്പത്ത്, ഷഹീര്‍ പെരുമണ്ണ എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ കോടതിയില്‍ ഹാജരാക്കി.

Post a Comment

Previous Post Next Post