റിയാദ്: ഹൃദയാഘാതത്തെ തുടർന്ന് പ്രവാസി മലയാളി സൗദിയിലെ ദമ്മാമിൽ മരിച്ചു. പുതുപ്പാടി കാക്കവയൽ സ്വദേശി മറ്റത്തൂർ ഷംസു (44) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം വൈകീട്ട് ഇഫ്ത്താർ വിരുന്ന് കഴിഞ്ഞ് മുറിയിലേക്ക് മടങ്ങുന്നതിനിടെ ദമ്മാമിലെ സീക്കോ ബിൽഡിങ്ങിനു സമീപം കുഴഞ്ഞുവീഴുകയായിരുന്നു. കൂടെയുണ്ടായിരുന്നവർ റെഡ്ക്രസന്റിന്റെ സഹായത്തോടെ ഉടൻ തന്നെ റൗദ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
അറാർ പ്രവിശ്യയിലായിരുന്ന ഷംസു, ആഴ്ചകൾക്ക് മുമ്പാണ് തൊഴിൽ തേടി ദമ്മാമിലെത്തിയത്. റയിൻകുട്ടി, കദീശാ എന്നിവരാണ് മാതാപിതാക്കൾ. ഭാര്യ: പി.എം. ഷാമിത. മക്കൾ: ഷാമിൻ ഷംസു, മുഹമ്മദ് ഷാബിൻ, ഷമാസ്. പശ്ചിമേഷ്യയിലെ നിലവിലെ സാഹചര്യങ്ങൾ മൂലം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാൻ കഴിഞ്ഞില്ല. ബന്ധുക്കളുടെ തീരുമാനപ്രകാരം അൽഖോബാർ ഇസ്കാൻ പള്ളിയിൽ നടന്ന മയ്യിത്ത് നമസ്കാരത്തിന് ശേഷം മൃതദേഹം വ്യാഴാഴ്ച തുഖ്ബ ഖബർസ്ഥാനിൽ കബറടക്കി.
Tags:
OBITUARY