Trending

എസ്എസ്‌എൽസി, ഹയർ സെക്കൻഡറി പരീക്ഷകൾക്ക് നാളെ തുടക്കം.


തിരുവനന്തപുരം: ഇ‍ൗ അധ്യയന വർഷത്തെ എസ്എസ്എൽസി, ഹയർസെക്കൻഡറി പരീക്ഷകൾക്ക് നാളെ തുടക്കം. കേരളത്തിൽ 4,17,497 കുട്ടികൾ പത്താം ക്ലാസ്‌ പരീക്ഷ എഴുതും. മാർച്ച് 5ന് തുടങ്ങി 30ന്‌ അവസാനിക്കുന്ന രീതിയിലാണ് പരീക്ഷാ ക്രമീകരണം. 3031 പരീക്ഷ കേന്ദ്രങ്ങളാണ്‌ ഉള്ളത്‌. ഗൾഫ്‌ മേഖലയിൽ 633 കുട്ടികളും ലക്ഷദ്വീപിൽ 386 പേരും പരീക്ഷയ്‌ക്ക്‌ രജിസ്റ്റർ ചെയ്തിട്ടുണ്ട്. പരീക്ഷ നടത്തിപ്പിന്‌ 26,000 അധ്യാപകരുണ്ടാകും. മെയ് മൂന്നാം വാരത്തിനുള്ളിൽ എസ്എസ്എൽസി പരീക്ഷാ ഫലപ്രഖ്യാപനം നടത്തും. 

മൂല്യനിർണയ ക്യാമ്പുകൾ ഏപ്രിൽ ഏഴിന് ആരംഭിച്ച് 28ന് പൂർത്തിയാകും. ഒന്നാംവർഷ ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷകൾ മാർച്ച് 5ന് ആരംഭിച്ച്‌ 27ന്‌ അവസാനിക്കും. രണ്ടാംവർഷ ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷകൾ മാർച്ച് 6ന് ആരംഭിച്ച്‌ 28ന്‌ അവസാനിക്കും. 4,11,025 വിദ്യാർത്ഥികൾ ഹയർ സെക്കൻഡറി ഒന്നാംവർഷ പരീക്ഷയും 4,52,437 വിദ്യാർത്ഥികൾ രണ്ടാംവർഷ പരീക്ഷയും എഴുതും. 34,122 വിദ്യാർത്ഥികൾ ഒന്നാംവർഷ ഇംപ്രൂവ്‌മെന്റ് പരീക്ഷ എഴുതും.

ഫലപ്രഖ്യാപനം മെയ് 22ന് നടത്തും. മൂല്യനിർണയം ഏപ്രിൽ ആറിന്‌ ആരംഭിക്കും. വൊക്കേഷണൽ ഹയർ സെക്കൻഡറിയിൽ ഒന്നും രണ്ടും വർഷങ്ങളിലായി 53,655 വിദ്യാർത്ഥികൾ പരീക്ഷ എഴുതും. എസ്എസ്എൽസി, വൊക്കേഷണൽ ഹയർ സെക്കൻഡറി, ഹയർ സെക്കൻഡറി പരീക്ഷകൾക്കുള്ള ഉത്തരക്കടലാസ്‌ വിതരണം പൂർത്തിയായതായി മന്ത്രി വി.ശിവൻകുട്ടി പറഞ്ഞു.

Post a Comment

Previous Post Next Post