Trending

1000 പേര്‍ക്ക് ഇ-ഓട്ടോറിക്ഷ സബ്‌സിഡിയിൽ ലഭിക്കും; നാളെ മുതല്‍ അപേക്ഷിക്കാം.

തിരുവനന്തപുരം: സംസ്ഥാന സർക്കാറിൻ്റ ഇ-മൊബിലിറ്റി പദ്ധതിയിൽ ഇലക്ട്രിക് ഓട്ടോറിക്ഷകൾക്ക് സബ്‌സിഡി ലഭിക്കാൻ മാർച്ച് 4 മുതൽ അപേക്ഷിക്കാം. ഓരോ വര്‍ഷവും 1000 ഇലക്ട്രിക് പാസഞ്ചര്‍ ഓട്ടോറിക്ഷകള്‍ക്കാണ് സബ്‌സിഡി അനുവദിക്കുന്നത്. പ്രതിവര്‍ഷം 30,000 രൂപയുടെ സബ്‌സിഡിയാണ് നല്‍കുന്നത്. മോട്ടോര്‍ വാഹന വകുപ്പിന്റെ ഔദ്യോഗിക വെബ്പോർട്ടൽ മുഖേനയാണ് അപേക്ഷിക്കേണ്ടത്. അപേക്ഷകരിൽ അര്‍ഹരായ ആദ്യത്തെ 1000 പേർക്കാണ് സബ്‌സിഡി ലഭിക്കുക.

2025-26 വർഷത്തിൽ അനുവദിക്കുന്ന സബ്‌സിഡിയില്‍ 500 എണ്ണം മാര്‍ച്ച് 15ന് മുമ്പ് അപേക്ഷിക്കുന്ന സ്ത്രീകൾക്കായി മാറ്റി വെച്ചിരിക്കുന്നു. നിശ്ചിത സമയ പരിധിക്കുള്ളിൽ സ്ത്രീകളിൽ നിന്ന് അപേക്ഷ ലഭിച്ചില്ലെങ്കിൽ ഇത് പൊതു വിഭാഗത്തിലേക്ക് മാറ്റും. അപേക്ഷകള്‍ മാര്‍ച്ച് 4 മുതല്‍ ഓണ്‍ലൈനായി സ്വീകരിക്കും. അപേക്ഷ സമര്‍പ്പിക്കാന്‍: https://transportservices.nic.in/KeralaEV/ എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കാം.

2019 ഏപ്രിൽ മുതല്‍ ഇലക്ട്രിക് ഓട്ടോകൾക്ക് രജിസ്റ്റര്‍ ചെയ്തവർ, ഈ സബ്‌സിഡി ലഭിക്കാത്തവര്‍ എന്നിവരുടെ അപേക്ഷയും പരിഗണിക്കും. ഒരു വ്യക്തിയുടെ ഉടമസ്ഥതയിലുള്ള ഒരു വാഹനത്തിന് മാത്രമേ സബ്‌സിഡി അനുവദിക്കുകയുള്ളു. അര്‍ഹതാ മാനദണ്ഡങ്ങളും അപേക്ഷ നടപടിക്രമങ്ങളും mvd.kerala.gov.in ല്‍ ലഭ്യമാണ്. ഈ വര്‍ഷം സബ്‌സിഡി ലഭിക്കാത്തവര്‍ക്ക് അടുത്ത സാമ്പത്തിക വര്‍ഷം പദ്ധതി തുടര്‍ന്നാല്‍ വീണ്ടും അപേക്ഷിക്കാം.

Post a Comment

Previous Post Next Post