കണ്ണൂര്‍: കെഎസ്‌യു പ്രതിഷേധത്തിനിടെ ആരോഗ്യ മന്ത്രി വീണ ജോര്‍ജിന് പരിക്ക്. കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനിലാണ് കെഎസ്‌യു പ്രവർത്തകർ മന്ത്രിക്കെതിരെ കരിങ്കൊടി പ്രതിഷേധവുമായി രംഗത്തെത്തിയത്. വീണ ജോര്‍ജിന്റെ കഴുത്തിനും കെെക്കും പരിക്കേറ്റതായാണ് റിപ്പോര്‍ട്ട്. മന്ത്രിയെ കണ്ണൂർ ജില്ലാ ആശുപത്രി ഐസിയുവിൽ പ്രവേശിപ്പിച്ചു.
കണ്ണൂരില്‍ നിന്നും, തിരുവനന്തപുരത്തേക്ക് പോവുന്നതിനിടെയാണ് ആരോഗ്യ മന്ത്രിക്ക് നേരെ പ്രതിഷേധമുണ്ടായത്. സ്പീക്കര്‍ എഎന്‍ ഷംസീര്‍ ഉള്‍പ്പെടെയുള്ളവര്‍ മന്ത്രിക്കൊപ്പമുണ്ടായിരുന്നു. റെയില്‍വേ സ്റ്റേഷനിലെത്തുന്നതിന് മുമ്പായി രണ്ടുതവണ മന്ത്രിക്കെതിരെ കരിങ്കൊടി പ്രതിഷേധമുണ്ടായി. യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ മന്ത്രിയെ വഴിയില്‍ തടഞ്ഞിരുന്നു. പിന്നാലെയാണ് റെയില്‍വ സ്റ്റേഷനിലെ ഒന്നാം നമ്പർ പ്ലാറ്റ്‌ഫോമിലേക്ക് നടക്കുന്നതിനിടെ കെഎസ്‌യു പ്രതിഷേധവുമായി എത്തിയത്.