ഇന്ത്യൻ റെയിൽവേയിൽ വിവിധ സോണുകളിലായി ജോലി അവസരം. റെയിൽവേ റിക്രൂട്ട്‌മെന്റ് ബോർഡ് (RRB) പുതിയ വിജ്ഞാപനം പുറപ്പെടുവിച്ചു. ഗ്രൂപ്പ് ഡി (ലെവൽ-1) തസ്തികകളിൽ 22,195 ഒഴിവുകളിലേക്കാണ് നിയമനം. താൽപ്പര്യമുള്ളവർക്ക് ആർആർബിയുടെ ഔദ്യോഗിക വെബ്സൈറ്റായ www.rrbapply.gov.in വഴി ഓൺലൈനായി അപേക്ഷിക്കാം.
1. ട്രാക്ക് മെയിന്റനർ ഗ്രേഡ് IV.
2. പോയിന്റ്സ്മാൻ-ബി.
3. അസിസ്റ്റന്റ് (ട്രാക്ക് മെഷീൻ).
4. അസിസ്റ്റന്റ് (ബ്രിഡ്ജ്).
5. അസിസ്റ്റന്റ് (സിഗ്നൽ ആൻഡ് ടെലികോം).
തുടങ്ങിയ വിവിധ ലെവൽ-1 തസ്തികകളിലേക്കാണ് നിയമനം നടക്കുന്നത്.
അംഗീകൃത ബോർഡിൽ നിന്നും പത്താം ക്ലാസ് പാസായവർക്ക് അപേക്ഷിക്കാം. എസ്എസ്എൽസിക്ക് പുറമെ നാഷണൽ അപ്രന്റീസ്ഷിപ്പ് സർട്ടിഫിക്കറ്റ് (NAC) ഉള്ളവർക്ക് മുൻഗണനയുണ്ട്. 2026 ജനുവരി 01 ന് ഉദ്യോഗാർത്ഥികൾക്ക് 18-33 വയസ്സ് പ്രായം ആയിരിക്കണം. സംവരണ വിഭാഗങ്ങളിൽപ്പെട്ടവർക്ക് സർക്കാർ നിയമപ്രകാരമുള്ള പ്രായപരിധി ഇളവുകൾ ലഭിക്കും.
• കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷ (CBT).
• കായികക്ഷമതാ പരീക്ഷ (PET).
• രേഖാമൂലമുള്ള പരിശോധന (Document Verification).
• വൈദ്യപരിശോധന (Medical Examination).
എന്നിങ്ങനെ നാല് ഘട്ടങ്ങളിലായിട്ടായിരിക്കും ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുക്കുന്നത്.
ജനറൽ/ഒബിസി വിഭാഗക്കാർക്ക് 500 രൂപ ആണ് അപേക്ഷാഫീസ്. SC/ST/EBC/സ്ത്രീകൾ/ട്രാൻസ്‌ജെൻഡർ വിഭാഗക്കാർക്ക്: 250 രൂപയാണ് ഫീസ് (പരീക്ഷയിൽ പങ്കെടുക്കുന്നവർക്ക് നിശ്ചിത തുക അപേക്ഷാ ഫീസിൽ നിന്നും തിരികെ ലഭിക്കുന്നതാണ്). അപേക്ഷാ നടപടികൾ 2025 ജനുവരി 31 മുതൽ ആരംഭിച്ചു.