നരിക്കുനി: ആരോഗ്യമന്ത്രി വീണ ജോർജിനെ കണ്ണൂരിൽ കെഎസ്‌യു ആക്രമിച്ചതിൽ പ്രതിഷേധിച്ച് സിപിഐഎം നരിക്കുനി ലോക്കൽ കമ്മറ്റിയുടെ നേതൃത്വത്തിൽ നരിക്കുനിയിൽ പ്രതിഷേധ പ്രകടനവും പ്രതിഷേധ കൂട്ടായ്മയും സംഘടിപ്പിച്ചു.
സിപിഐഎം ലോക്കൽ കമ്മിറ്റി സെക്രട്ടറി കെ.കെ മിഥിലേഷ് സംസാരിച്ചു. കെ. ഷൈജു, ടി.പി അബ്ദുൽ മജീദ്, എം.പി ഗിരീഷ്, എം.നിഷ, പി.ഹാരിസ്,സി.കെ ശോഭ, കെ.കെ വിമേഷ്, എം. രാധാകൃഷ്ണൻ എന്നിവർ പ്രകടനത്തിന് നേതൃത്വം നൽകി.
Tags:
LOCAL NEWS