കാസർകോട്: കാസർകോട് ബേഡകം, മകൻ ജീവനൊടുക്കിയ വിഷമത്തിൽ വയോധികൻ കിണറ്റിൽ ചാടി മരിച്ചു. ശങ്കരംപാടിയിൽ കൊരമ്പാറ ബാലകൃഷ്ണൻ നായർ (75) ആണ് മരിച്ചത്. ഫയർഫോഴ്സ‌് എത്തിയാണ് മൃതദേഹം കിണറ്റിൽ നിന്നു പുറത്തെടുത്തത്.
ജനുവരി 31ന് ബാലകൃഷ്‌ണൻ നായരുടെ മകൻ മണികണ്‌ഠനെ (47) അഡൂർ, പാണ്ടി വനത്തിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. മകൻ്റെ മരണ ശേഷം ബാലകൃഷ്ണൻ നായർ മാനസിക വിഷമത്തിലായിരുന്നുവത്രെ. ബേഡകം പോലീസ് അസ്വാഭാവിക മരണത്തിനു കേസെടുത്തു.