Trending

താമരശ്ശേരി ചുരം റോഡിൽ പുലിപൂച്ചയെ വാഹനമിടിച്ച് ചത്ത നിലയിൽ കണ്ടെത്തി.


അടിവാരം: താമരശ്ശേരി ചുരത്തിൽ ചിപ്പിലിത്തോട്- തുഷാരഗിരി റോഡിൽ പുലിപൂച്ചയെ (Leopard Cat) വാഹനമിടിച്ച് ചത്ത നിലയിൽ റോഡിൽ കണ്ടെത്തി. ഇന്നു പുലർച്ചെയാണ് നാട്ടുകാർ പുലി പൂച്ചയെ റോഡിൽ ചത്ത നിലയിൽ കണ്ടെത്തിയത്. തുടർന്ന് നാട്ടുകാർ താമരശ്ശേരി ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസിൽ വിവരമറിയിച്ചു.

തുടർന്ന് സ്ഥലത്തെത്തിയ വനപാലകർ പുലിപൂച്ചയെ താമരശ്ശേരി ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസിലേക്ക് കൊണ്ടുപോയി. ചുരത്തിനോട് ചേർന്ന വനത്തിൽ നിന്നും പുറത്തു വന്നതാവാമെന്ന് വനപാലകർ പറഞ്ഞു. ഒരു വയസ്സിൽ താഴെ മാത്രമേ പ്രായം വരികയുള്ളൂ എന്നും അതികൃതർ വ്യക്തമാക്കി.

Post a Comment

Previous Post Next Post