Trending

വിഷം കഴിച്ച് ചികിത്സയിലായിരുന്ന തിക്കോടി സ്വദേശിനിയായ യുവതി മരിച്ചു.


കൊയിലാണ്ടി: വിഷം കഴിച്ച് ചികിത്സയിലായിരുന്ന തിക്കോടി പെരുമാൾപുരം സ്വദേശിനി മരിച്ചു. പെരുമാൾ പുരം കിഴക്കൻ കുളങ്ങരക്ക് സമീപം ചെറുകുറ്റി സുറുമി (29) ആണ് മരിച്ചത്. കഴിഞ്ഞ 20ന് രാത്രി അവശനിലയിലായ യുവതിയെ ആശുപത്രിയിൽ എത്തിച്ചതോടെയാണ് വിഷം ഉള്ളിൽ ചെന്ന വിവരം അറിയുന്നത്. കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ഗുരുതരാവസ്ഥയിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്.

പിതാവ്: മുസ്തഫ. മാതാവ്: സൗദ. ഭർത്താവ്: ജംഷീർ. മക്കൾ: ആദിൽ, അജുവ. സഹോദരൻ: മുഹമ്മദ് ഷഹൽ. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകും. തിക്കോടി മീത്തലെ പള്ളി ഖബർസ്ഥാനിൽ ഖബറടക്കും.

Post a Comment

Previous Post Next Post