Trending

പശ്ചിമേഷ്യയിലെ സംഘർഷം; വിമാനങ്ങൾ കൂട്ടത്തോടെ റദ്ദാക്കി.


കോഴിക്കോട്: ഇറാന്‍-ഇസ്രായേല്‍ സംഘർഷത്തിൻ്റെയും ഗള്‍ഫ് മേഖലയിലെ നിരവധി സൈനിക കേന്ദ്രങ്ങള്‍ക്ക് നേരെ ആക്രമണം നടന്നതിന്റെയും പശ്ചാത്തലത്തില്‍ കേരളത്തിലെ എല്ലാ വിമാനത്താവളങ്ങളില്‍ നിന്നും ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള വിവിധ സര്‍വീസുകള്‍ റദ്ദാക്കി. എല്ലാ വിമാനത്താവളങ്ങളും യാത്രക്കാര്‍ക്ക് മുന്‍കരുതല്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. യാത്രക്കായി പുറപ്പെടുന്നതിന് മുമ്പ് വിമാനത്തിന്റെ സ്റ്റാറ്റസ് പരിശോധിക്കണം.

കരിപ്പൂരില്‍ നിന്ന് ഇന്ന് റദ്ദാക്കിയ വിമാനങ്ങള്‍

ഇന്‍ഡിഗോ
6ഇ 1473: കോഴിക്കോട് - ദുബൈ (14:05)
6ഇ 65: കോഴിക്കോട് - ജിദ്ദ (16:25)
6ഇ 1435: കോഴിക്കോട് - അബൂദബി (01:25)

എയര്‍ ഇന്ത്യ എക്‌സ്പ്രസ്
ഐഎക്‌സ് 343: കോഴിക്കോട് - ദുബൈ
ഐഎക്‌സ് 321: കോഴിക്കോട് - റിയാദ്
ഐഎക്‌സ് 397: കോഴിക്കോട് - ജിദ്ദ
ഐഎക്‌സ് 385: കോഴിക്കോട് - ദമ്മാം

സ്പൈസ്ജെറ്റ്
എസ്ജി 53: കോഴിക്കോട് - ദുബൈ
കൂടാതെ ഖത്തറിലേക്കും തിരിച്ചുമുള്ള എല്ലാ സര്‍വീസുകളും ഒരു അറിയിപ്പുണ്ടാകുന്നതുവരെ നിര്‍ത്തിവച്ചു.

കൊച്ചിയില്‍ നിന്ന് റദ്ദാക്കിയ വിമാനങ്ങള്‍

1. 9.50 PM റാസല്‍ ഖൈമ ഇന്‍ഡിഗോ

2. 10.30 PM കുവൈറ്റ് ഇന്‍ഡിഗോ

3. 10.50 PM അബൂദബി ഇന്‍ഡിഗോ

4. 11.25 PM മസ്‌കറ്റ് ഇന്‍ഡിഗോ

6. 5.20 PM ജിദ്ദ ആകാശ എയര്‍

7. 6.20 പിഎം ദുബൈ ഇന്‍ഡിഗോ

8. 6.40 PM ദോഹ എയര്‍ ഇന്ത്യ

9. 7.55 പിഎം അബൂദബി എയര്‍ ഇന്ത്യ

10. 9.30 പിഎം ബഹ്‌റൈന്‍ എയര്‍ ഇന്ത്യ

തിരുവനന്തപുരത്ത് നിന്ന് റദ്ദാക്കിയ വിമാനങ്ങള്‍

ഐഎക്‌സ് 573: ദോഹ
ഐഎക്‌സ് 529: ദുബൈ
ജി9 443: ഷാര്‍ജ
3എല്‍ 249: അബൂദബി
ഐഎക്‌സ് 581: ദമ്മാം

കണ്ണൂരില്‍ നിന്ന് റദ്ദാക്കിയ വിമാനങ്ങള്‍

കണ്ണൂരില്‍ നിന്നും ദോഹയിലേക്കുള്ള രണ്ട് വിമാനങ്ങള്‍ റദ്ദാക്കി. വൈകീട്ട് 4 നും 7നും ഉള്ള വിമാനങ്ങളാണ് റദ്ദാക്കിയത്.

Post a Comment

Previous Post Next Post