ചേളന്നൂർ: മാരക ലഹരിമരുന്നായ എംഡിഎംഎയുമായി നന്മണ്ട സ്വദേശിയായ യുവാവ് പിടിയിൽ. നന്മണ്ട ഏഴുകുളം സ്വദേശി പരലാട്ടുമ്മൽ വീട്ടിൽ അജയ് രാജ് (25) ആണ് എക്സൈസിൻ്റെ പിടിയിലായത്. ഇയാളിൽ നിന്നും 0.85 ഗ്രാം എംഡിഎംഎ എക്സൈസ് കണ്ടെടുത്തു. പ്രതി ഉപയോഗിച്ച KL01 CJ 8555 കെടിഎം ഡ്യൂക്ക് ബൈക്കും കസ്റ്റഡിയിലെടുത്തു.
നന്മണ്ട ചീക്കിലോട് റോഡിൽ ആയുഷ്മാൻ ആരോഗ്യ മന്ദിരത്തിന് സമീപം വെച്ചായിരുന്നു അജയ് രാജിനെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തത്. CR.No.8/2026 എൻഡിപിഎസ് act U/s 22(b) വകുപ്പ് പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തത്. ചേളന്നൂർ റേഞ്ച് എക്സൈസ് ഇൻസ്‌പെക്ടർ ഷിജു ഇ.ടി പ്രിവൻ്റീവ് ഓഫീസർ ദിലീപ്കുമാർ ഡി.എസ്, പിഒ(ജിആർ) നൗഫൽ.ടി, റഷീദ് ആർ.കെ, സിഇഒ ശ്യംപ്രസാദ്, സുരാഗ്, ഡബ്ല്യൂസിഇ ഷിംല കെ.പി എന്നിവർ ചേർന്നാണ് പ്രതിയ പിടികൂടിയത്.