തിരുവനന്തപുരം: പിഎസ്‌സി പരീക്ഷയ്ക്ക് അപേക്ഷിക്കാനുള്ള പ്രായപരിധി ഉയർത്തി. ജെ.ബി കോശി കമ്മീഷന്‍ റിപ്പോര്‍ട്ട് സര്‍ക്കാര്‍ തത്വത്തിൽ അംഗീകരിച്ചു. നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ യുവാക്കളുടെ വോട്ട് ലക്ഷ്യമിട്ടാണ് സംസ്ഥാന സർക്കാരിന്‍റെ സുപ്രധാന തീരുമാനം.
ജനറല്‍ വിഭാഗത്തിന് പിഎസ്‌സിക്ക് അപേക്ഷിക്കാനുള്ള പ്രായപരിധി 40 വയസ്സായാണ് ഉയർത്തിയത്. നിലവില്‍ 36 വയസ്സായിരുന്നു പ്രായപരിധി. എസ്‌സി/എസ്ടി വിഭാഗത്തിന് 39 ആയിരുന്നത് 45 വയസ്സാക്കി ഉയർത്തി. ഒബിസി വിഭാഗത്തിന് 43 വയസ്സുമാക്കി.