Trending

ഹോപ്പ് ബ്ലഡ് ഡോണേഴ്സ് ഗ്രൂപ്പും ചങ്ക്‌സ് കൂട്ടായ്മയും ചേർന്ന് ഉള്ളിയേരിയിൽ രക്തദാന ക്യാമ്പ് നടത്തി.

ഉളളിയേരി: ഹോപ്പ് ബ്ലഡ് ഡോണേഴ്സ് ഗ്രൂപ്പും ചങ്ക്‌സ് കൂട്ടായ്മയും സംയുക്തമായി ഉള്ളിയേരി, മുണ്ടോത്ത് എച്ച്.എം മദ്രസയിൽ രക്തദാന ക്യാമ്പ് നടത്തി. കോഴിക്കോട് ഗവ.ജനറൽ ഹോസ്പിറ്റലിന്റെ സഹകരണത്തോടെ നടത്തിയ ക്യാമ്പ് ശ്രീ. സച്ചിൻദേവ് എംഎൽഎ ഉദ്ഘാടനം ചെയ്തു. ഉള്ളിയേരി ഗ്രാമപ്പഞ്ചായത്ത് മെമ്പർമാരായ ബഷീർ ഇ.എം, ബിന്ദു കൊയ്‌ലോത്ത്, നിഷ സ്രാവണം, ഡോ. ഓം പ്രിയ (മലബാർ ഹോസ്പിറ്റൽ), രാധാകൃഷ്ണൻ ഉള്ളൂർ തുടങ്ങിയവർ സന്നിഹിതരായിരുന്നു.

വനിതകൾ അടക്കം 45 പേർ പങ്കെടുത്ത് രക്തം ദാനം ചെയ്തു. രക്തദാന ക്യാമ്പിനോടനുബന്ധിച്ച് എരഞ്ഞിപ്പാലം മലബാർ ഹോസ്പിറ്റലിന്റെ നേതൃത്വത്തിൽ മെഡിക്കൽ ക്യാമ്പും ഉണ്ടായിരുന്നു. ഹോപ്പ് ബ്ലഡ്‌ ഡോണേഴ്സ് ഗ്രൂപ്പ് പ്രവർത്തകരായ നാസർ മാഷ് ആയഞ്ചേരി, ഷരീഫ് ആഷിയാന, ഷാജി വെള്ളിമാടുകുന്ന്, ദിൽഷ മക്കാട്ട്, അരുൺ നമ്പിയാട്ടിയിൽ, അബ്ദുൽ ഖാദർ മുണ്ടോത്ത്, ബിജിത്ത് കാക്കഞ്ചേരി തുടങ്ങിയവർ നേതൃത്വം നൽകി. ഗവ.ജനറൽ ഹോസ്പിറ്റൽ ബ്ലഡ്‌ സെന്റർ മെഡിക്കൽ ഓഫീസർ ഡോ. മേരി ട്രീസ, ഡോ. അശ്വിനി, കൗൺസിലർ അഞ്ചുഷ തുടങ്ങിയവർ ദാതാക്കൾക്ക് സർട്ടിഫിക്കറ്റകൾ നൽകി.

Post a Comment

Previous Post Next Post