കാക്കൂർ: കുട്ടമ്പൂർ ദേശീയ വായനശാല, ഗ്രന്ഥാലയത്തിന്റെ ആഭിമുഖ്യത്തിൽ ഗാന സദസ്സ് സംഘടിപ്പിച്ചു. വിജ്ഞാന വികസനം തുടരട്ടെ, സോദരത്വം പുലരട്ടെ എന്ന സന്ദേശം നൽകികൊണ്ടുള്ള ഗാനസദസിന്റെ ഉദ്ഘടനം ഫ്ലവേഴ്സ് ടോപ്പ് സിംഗർ ഫെയിം പാർവ്വണ സനീഷും, ലൈബ്രറി കൗൺസിൽ വായനശാലയ്ക്ക് അനുവദിച്ച ഉച്ചഭാഷിണിയുടെ സമർപ്പണം താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡണ്ട് കെ.പി സുരേന്ദ്രനാഥും നിർവ്വഹിച്ചു.
നാടിന്റെ വിജ്ഞാന വികസനത്തിലും സാംസ്ക്കാരിക വളർച്ചയിലും ഗ്രന്ഥശാലകളുടെ പങ്ക് വല്ലതാണെന്നും കലയും, കളികളും വായനയും ആവട്ടെ നമ്മുടെ ലഹിരിയെന്നും അദ്ദേഹം പറഞ്ഞു. വായനശാല പ്രസിഡണ്ട് കെ.സുരേന്ദ്രൻ അധ്യക്ഷത വഹിച്ചു. മാധവൻ മാസ്റ്റർ, ശശീന്ദ്രൻ മാസ്റ്റർ, രാജേന്ദ്രൻ മാസ്റ്റർ, കെ.കെ മുസ്തഫ എന്നിവർ ആശംസകൾ നേർന്നു.
തുടർന്ന് നടന്ന ഗാന സദസ്സിൽ പാർവ്വണ സനീഷ്, അൻവിത, പാർവ്വണ ഒ.കെ, തേജാലക്ഷ്മി, ഹെന്ന ബഷീർ, അൻഷാദ്, ശങ്കരൻ, സജീർ കത്തറമ്മൽ, ലോഹിതാക്ഷൻ, സത്യനാഥൻ, മധുസൂദനൻ, രാജേഷ് തുടങ്ങി നിരവധി പ്രാദേശിക ഗായകർ പങ്കെടുത്തു. വായനശാല സിക്രട്ടറി എം.അബ്ദുൽ ഷൂക്കൂർ സ്വഗതവും, വൈസ് പ്രസിഡണ്ട് മധു മൂത്തേടത്ത് നന്ദിയും പറഞ്ഞു.
Tags:
LOCAL NEWS