താമരശ്ശേരി: അമ്പായത്തോട് എഎൽപി സ്‌കൂൾ ഗോൾഡൻ ജൂബിലി ആഘോഷങ്ങളുടെ പേരും ലോഗോയും 'ഗോൾഡൻ വൈബ്സ് ' പ്രകാശനം കട്ടിപ്പാറ ഗ്രാമപഞ്ചായത്ത് മുൻ വൈസ് പ്രസിഡണ്ട് കെ.ആർ രാജൻ നിർവ്വഹിച്ചു. വിദ്യാർത്ഥികളിൽ നിന്നും പൂർവ്വ വിദ്യാർത്ഥികളിൽ നിന്നുമായി ലഭിച്ച നിർദ്ദേശങ്ങളിൽ നിന്നുമാണ് പേര് തെരഞ്ഞെടുത്തത്.
ചടങ്ങിൽ താമരശ്ശേരി എഇഒ പൗളി മാത്യു മുഖ്യാഥിതിയായി പങ്കെടുത്തു. വാർഡ് മെമ്പർമാരായ അയ്യൂബ് കാറ്റാടി, എൻ.അഖിൽ, ഹെഡ്മാസ്റ്റർ കെ.കെ മുനീർ, പിടിഎ പ്രസിഡണ്ട് ജബ്ബാർ മാളിയേക്കൽ, എ.ടി ഹാരിസ്, കെ.കെ ജലീഷ്, കെ.ആർ ബിജു, അൻഷാദ് മലയിൽ, ബേനസീറ, എ.ടി സക്കരിയ എന്നിവർ സംസാരിച്ചു.
Tags:
LOCAL NEWS